നിബന്ധനകളും വ്യവസ്ഥകളും

ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ താഴെ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു. ദയവായി ഇവ ശ്രദ്ധാപൂർവ്വം വായിക്കുക. 

1. സേവനങ്ങൾ

ഞങ്ങൾ സംസാരപ്രിയരായ സ്ത്രീകൾക്ക് വീട്ടിലിരുന്ന് ഓഡിയോ/വീഡിയോ ചാറ്റ് സപ്പോർട്ട് ജോലി നൽകുന്നു. ഈ പ്ലാറ്റ്‌ഫോം തൊഴിലവസരങ്ങൾ നൽകുന്നതിനായി മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

2. യോഗ്യത

അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. നല്ല ആശയവിനിമയ ശേഷിയും ഫ്രണ്ട്‌ലി സ്വഭാവവും ഉണ്ടായിരിക്കണം.

3. ഉപയോക്താവിൻ്റെ ഉത്തരവാദിത്തങ്ങൾ

നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക.
കസ്റ്റമറുമായി എപ്പോഴും മാന്യമായി പെരുമാറുക.
വ്യക്തിഗത വിവരങ്ങൾ (ഫോൺ നമ്പർ, സോഷ്യൽ മീഡിയ ലിങ്കുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ) കസ്റ്റമറുമായി പങ്കുവെക്കരുത്.
ഞങ്ങളുടെ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യരുത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.

4. പേയ്‌മെൻ്റ്

ജോലിയുടെ അടിസ്ഥാനത്തിൽ പ്രതിദിന പേഔട്ടുകൾ നൽകുന്നതാണ്. പേയ്‌മെൻ്റ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഞങ്ങളുടെ ആപ്പിലൂടെ ലഭ്യമാകും. വരുമാനം നിങ്ങളുടെ പ്രകടനത്തെയും സമയത്തെയും ആശ്രയിച്ചിരിക്കും.

5. സ്റ്റാഫുകൾക്കുള്ള പൊതുവായ നിർദ്ദേശങ്ങൾ

  1. സ്റ്റാഫുകൾ ജോലിക്ക് പ്രവേശിക്കുന്നതിന് അരമണിക്കൂർ മുന്നേ കൃത്യമായി വിളിച്ചുപറഞ്ഞ് എൻട്രി ചെയ്യേണ്ടതാണ്.
  2. സ്റ്റാഫുകൾ ജോലിക്കിടയിൽ കസ്റ്റമറുമായി നല്ല രീതിയിൽ സഹകരിക്കുകയും അവരെ പിന്നീട് റെഗുലർ കസ്റ്റമർ ആക്കി എടുക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ് (ഓഡിയോ കോളിലും വീഡിയോ കോളിലും).
  3. സ്റ്റാഫുകൾ കസ്റ്റമർക്ക് പേഴ്സണൽ മൊബൈൽ നമ്പർ, whatsapp നമ്പർ, facebook/instagram ഐഡികൾ, ഗൂഗിൾ പേ നമ്പർ, എവിടെ ഇരുന്ന് ജോലി ചെയ്യുന്നു എന്നുള്ള കാര്യങ്ങൾ കസ്റ്റമറുമായി ഷെയർ ചെയ്യാൻ പാടുള്ളതല്ല.
  4. കസ്റ്റമറുടെ കയ്യിൽ നിന്നും സ്റ്റാഫുകൾ നേരിട്ട് ഗിഫ്റ്റോ മറ്റു സാധനങ്ങളോ വാങ്ങുകയോ കൊടുക്കുകയോ പാടുള്ളതല്ല.
  5. സ്റ്റാഫുകൾക്ക് വർക്കിനിടയിൽ തടസ്സങ്ങൾ എന്തെങ്കിലും നേരിട്ടാൽ ഉടനെ whatsapp മെസ്സേജ് വരുന്ന നമ്പറിൽ വിവരമറിയിക്കേണ്ടതാണ്.
  6. കസ്റ്റമറുകൾ ഓഡിയോ കോളിലോ വീഡിയോ കോളിലോ ഗ്രൂപ്പ് കോളുകൾ ചെയ്താൽ ഉടനടി കട്ട് ചെയ്ത് മെസ്സേജ് വരുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.
  7. സ്റ്റാഫുകളെ വാട്സാപ്പിൽ അനാവശ്യമായി കസ്റ്റമറുകൾ മെസ്സേജ് ചെയ്തു ബുദ്ധിമുട്ടിച്ചാൽ ബ്ലോക്ക് ചെയ്തു നിർത്താവുന്നതാണ്.
  8. സ്റ്റാഫുകൾ ജോലിക്ക് ഉപയോഗിക്കുന്ന whatsapp ജോലി സമയത്തല്ലാതെ ഓൺലൈനിൽ പ്രവേശിച്ചാൽ അവരെ സസ്പെൻഡ് ചെയ്യുന്നതായിരിക്കും.
  9. സ്റ്റാഫുകൾ വർക്ക് എടുക്കുമ്പോൾ അനാവശ്യമായി സമയം നഷ്ടപ്പെടുത്തി കളയരുത്.
  10. നിരന്തരമായി കസ്റ്റമർ കമ്പ്ലൈന്റ് പറയുകയാണെങ്കിൽ അവരെ സസ്പെൻഡ് ചെയ്യുന്നതായിരിക്കും.
  11. വീഡിയോ കോൾ എടുക്കുന്ന സ്റ്റാഫുകൾ മാസ്ക് ധരിക്കേണ്ടതാണ്, കൂടാതെ വീഡിയോ കോൾ ചെയ്യുമ്പോൾ (നൈറ്റി) ഡ്രസ്സ് ഉപയോഗിക്കാൻ പാടുള്ളതല്ല.
  12. വീഡിയോ കോൾ എടുക്കുമ്പോൾ 10 മിനിറ്റിന് മുകളിൽ സർവീസ് എടുക്കുന്നവർക്ക് സർവീസിന് ഇടയിൽ എപ്പോഴെങ്കിലും മുഖം കാണിക്കാൻ താല്പര്യമുണ്ടെങ്കിൽ കാണിക്കാവുന്നതാണ്.
  13. വീട്ടിലിരുന്ന് വർക്ക് ചെയ്യുന്ന സ്റ്റാഫുകൾ മെസ്സേജ് വരുമ്പോൾ പെട്ടെന്ന് ഇടവേളയോ മറ്റോ എടുക്കാൻ പാടുള്ളതല്ല. വേണമെങ്കിൽ വിളിച്ചുപറഞ്ഞു കൺഫോം വരുത്തി ഇടവേള എടുക്കാവുന്നതാണ്.
  14. വീട്ടിലിരുന്ന് വർക്ക് ചെയ്യുന്ന സ്റ്റാഫുകൾ ലീവ് ആണെങ്കിൽ മുൻകൂർ വിളിച്ചുപറഞ്ഞ് അറിയിക്കേണ്ടതാണ്.
  15. സ്റ്റാഫുകൾ വാട്സ്ആപ്പ് വീഡിയോ കോൾ ചെയ്യുമ്പോൾ കസ്റ്റമറുടെ സൈഡിൽ നിന്നും വീഡിയോ ക്യാമറ ഓപ്പൺ അല്ലെങ്കിൽ ക്യാമറയ്ക്ക് മുന്നിൽ കസ്റ്റമർ വരാതിരിക്കുകയാണെങ്കിൽ, കട്ട് ചെയ്ത് മെസ്സേജ് വരുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.
  16. സ്റ്റാഫുകൾ കസ്റ്റമറുമായി ഓഡിയോ കോളോ, വീഡിയോ കോളോ (വെബ്സൈറ്റിൽ മെസേജോ) ചെയ്യുമ്പോൾ അതിൽ മതപരമോ, രാജ്യദ്രോഹപരമോ, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം സംബന്ധിച്ചോ ഉള്ള സംഭാഷണങ്ങൾ പാടുള്ളതല്ല.
  17. സ്റ്റാഫുകൾ ഒരു ദിവസം കുറഞ്ഞത് ആറുമണിക്കൂറെങ്കിലും വർക്ക് ചെയ്യേണ്ടതാണ്.
    ഡെയിലി 6 മണിക്കൂർ വർക്ക് ചെയ്യുന്ന സ്റ്റാഫുകൾ മാസം 15,000 രൂപയ്ക്ക് മുകളിലും, ഡെയിലി 10 മണിക്കൂറിനു മുകളിൽ വർക്ക് ചെയ്യുന്ന സ്റ്റാഫുകൾ 25,000 രൂപയ്ക്ക് മുകളിലും, 15 മണിക്കൂറിന് മുകളിൽ വർക്ക് ചെയ്യുന്ന സ്റ്റാഫുകൾ 35,000 രൂപയ്ക്ക് മുകളിലും ഓരോ മാസവും സാലറി എടുക്കേണ്ടതാണ്.
  18. സ്റ്റാഫുകൾ ഈ നിയമാവലികൾ പാലിക്കുന്നില്ലെങ്കിൽ അവരെ സസ്പെൻഡ് ചെയ്ത് ബ്ലോക്ക് ചെയ്യുന്നതായിരിക്കും.
  19. എല്ലാ സ്റ്റാഫുകൾക്കും വർക്ക് ചെയ്ത എമൗണ്ട് അക്കൗണ്ട് വഴി മാത്രമേ നൽകുകയുള്ളൂ.

6. നിയമലംഘനം

ഈ നിബന്ധനകൾ ലംഘിക്കുന്നവരുടെ അക്കൗണ്ട് മുന്നറിയിപ്പില്ലാതെ സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ഞങ്ങൾക്ക് അധികാരമുണ്ട്.
7. മാറ്റങ്ങൾ

ഈ നിബന്ധനകളിലും വ്യവസ്ഥകളിലും എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരുത്താനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. മാറ്റങ്ങൾ വരുത്തുമ്പോൾ ഈ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക: nammalthammil03@gmail.com

സുരക്ഷിതമായൊരു സൗഹൃദവരുമാനം.

ജോലിക്ക് അപേക്ഷിക്കൂ

ഇന്നുതന്നെ ഞങ്ങളുടെ ടീമിന്റെ ഭാഗമാകൂ.

© 2025 Nammal Thammil. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

🌸 നമ്മൾ തമ്മിൽ – ജോയിൻ അപേക്ഷ ഫോം 🌸

നമ്മൾ തമ്മിൽ ടീമിൽ ജോയിൻ ചെയ്യാനാഗ്രഹിക്കുന്നവർ താഴെ പറയുന്ന വിവരങ്ങൾ പൂരിപ്പിക്കുക.